melpatam-chundan

മാന്നാർ: നാടിന്റെ ആവേശത്തിൽ ഉയർന്ന ആർപ്പുവിളികളുടെ അകമ്പടിയോടെ മേൽപാടത്തിന്റെ മാനസപുത്രൻ മേൽപാടം ചുണ്ടൻ പമ്പയാറിന്റെ വിരിമാറിൽ നീരണിഞ്ഞു. മേൽപാടം പ്രദേശ നിവാസികളുടെ എക്കാലത്തെയും സ്വപ്നമായിരുന്ന മേൽപാടം ചുണ്ടന്റെ നീരണിയൽ കർമ്മം ഇന്നലെ ഉച്ചക്ക് 12.25നും 12.30നും മദ്ധ്യേ മുഖ്യശില്പി സാബു നാരായണൻ ആചാരിയുടെ കാർമികത്വത്തിലാണ് നടന്നത്. നീരണിയിൽ കർമ്മത്തിന് മുന്നോടിയായി രാവിലെ 10ന് നടന്ന പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. മേൽപാടം ചുണ്ടൻവള്ള സമിതി പ്രസിഡന്റ് കുട്ടപ്പൻ കുരിക്കശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടനും സംവിധായകനുമായ മധുപാൽ മുഖ്യാതിഥിയായി. കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ്, കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ്, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഓമന, വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ, പ്രവാസി പ്രതിനിധി സോളി വർഗീസ്, ചുണ്ടൻവള്ള സമിതി ക്യാപ്റ്റൻ ജോസഫ് എബ്രഹാം, വീയപുരം പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി ചന്ദ്രൻ, ജിറ്റു കുര്യൻ, മാന്നാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാലിനി രഘുനാഥ്, സുനിത എബ്രഹാം, സുജാത മനോഹരൻ, വിവിധ രാഷ്ട്രീയ നേതാക്കളായ പ്രൊഫ.പി.ഡി ശശിധരൻ, അഡ്വ.എബി കുര്യാക്കോസ്, ജേക്കബ് തോമസ് അരികുപുറം, സൈമൺ, കെ.എം അശോകൻ, കെ.വി ചാക്കോ, സമിതി വൈസ് പ്രസിഡന്റ് ഐപ്പ് ചക്കിട്ട, സെക്രട്ടറി ഷിബു വർഗീസ്, ഖജാൻജി ഷിബു തോമസ്, പബ്ലിസിറ്റി കൺവീനർമാരായ സന്ദീപ് ശശിധരൻ, എബ്രഹാം ഇടയാടിയിൽ, റിസപ്ഷൻ കമ്മിറ്റി കൺവീനർ സജി വർഗീസ്, വിനു നാലു പറയിൽ എന്നിവർ സംസാരിച്ചു. ചുണ്ടൻ വളത്തിന്റെ മുഖ്യ ശില്പി സബ് നാരായണൻ ആചാരി, ഷിബു തോമസ് കറുകയിൽ, ഐപ്പ് ചക്കിട്ട, അജു മേൽപാടം എന്നിവരെ ചടങ്ങിൽ ആദരിച്ചു.സമിതി വൈസ് പ്രസിഡന്റ് പി.ജനാർദ്ദനൻ ജ്യോതിസ് നന്ദി പറഞ്ഞു.