മാവേലിക്കര: പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് രാവിലെ 7ന് നടക്കും. പൊങ്കാലയ്ക്ക് മാവേലിക്കര താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര ഭദ്രദീപ പ്രോജ്വലനം നിർവ്വഹിക്കും. മേൽശാന്തി ശങ്കരൻ നമ്പൂതിരി ഭണ്ഡര അടുപ്പിൽ അഗ്നിപടർന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.