കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ ശാരദോത്സവം 3334- ാം നമ്പർ തായങ്കരി ശാഖാതല മത്സരങ്ങൾ യൂണിയൻ മൈക്രോഫിനാൻസ് കോ-ഓർഡിനേറ്റർ വിമല പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് സജീവ് അദ്ധ്യക്ഷനായി. യൂണിയൻ സൈബർ സേന കൺവീനർ സുജിത് മോഹനൻ, ശാഖ കോ-ഓർഡിനേറ്റർ പ്രീത സജീവ്, വൈസ് പ്രസിഡന്റ് സുധർമ്മ ഉത്തമൻ, ശാഖാ വനിതാസംഘം സെക്രട്ടറി കീർത്തി കലേഷ്, യൂത്ത്മൂവ്മെന്റ് സെക്രട്ടറി അയ്യപ്പദാസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സുബി സ്വാഗതവും വനിതാസംഘം പ്രസിഡന്റ് സൗമ്യ സന്തോഷ് നന്ദിയും പറഞ്ഞു.