ഹരിപ്പാട്: ദേശീയപാതയിൽ കരുവാറ്റ ഹൈസ്ക്കൂൾ ജംഗ്ഷനിൽ ടെമ്പോയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊല്ലം ചവറ പട്ടത്താനം അമ്മാച്ചൻകടവ് വടക്കേത്തറയിൽ നിസാറിന്റെയും ഹസീനയുടെയും മകൻ എൻ.അസ്ലമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ട് 5നായിരുന്നു അപകടം. എറണാകുളത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ബുള്ളറ്റും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന മത്സ്യം കയറ്റി വന്ന ടെമ്പോയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. കബറടക്കം നടത്തി. സഹോദരങ്ങൾ: അജ്ന റിയാസ്, ഷെഹ്ന സലിം.