തുറവൂർ: വളമംഗലം വടക്ക് കോളശേരിൽ മണിച്ചീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാകലശ വാർഷികം 14 ന് നടക്കും. ക്ഷേത്രം തന്ത്രി കാശാങ്കോട്ടത്തുമന ഉണ്ണി കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി എ.എ. രാമചന്ദ്രൻ എമ്പ്രാൻ എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. ഭരണസമിതി ഭാരവാഹികളായ എസ്. രാധാകൃഷ്ണൻ, കെ.ജി.ഉണ്ണികൃഷ്ണൻ, എസ്. മുരളീകൃഷ്ണൻ, ജെ. ചന്ദ്രികാദേവി, കെ.ജി.ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.