sd

മുഹമ്മ: സിജി ജില്ലാ ചാപ്റ്റർ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ത്രിദിന റസിഡൻഷ്യൽ ക്യാമ്പ് പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടാലന്റ് നർച്ചറിംഗ് സെന്റർ ഡയറക്ടർ ഷാഹിദ് എളേറ്റിൽ മുഖ്യപ്രഭാഷണം നടത്തി. സിജി ജില്ലാ പ്രസിഡന്റ് ഇ.അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. മുജാഹിദ് യൂസഫ് സ്വാഗതവും ക്യാമ്പ് ഡയറക്ടർ എസ്. മുഹമ്മദ് അലി നന്ദിയുംപറഞ്ഞു. ടി.പി.ഷാബിറ, കെ.എം.ഷാഹുൽ ഹമീദ്, മുജീബ് റഹ്‌മാൻ, നാസർ ആലിക്കൽ, ഷാഹിദ ഷെമീജ, മുബീന, എം.ഡി.ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.