ചേർത്തല: നിയന്ത്റണം വിട്ട കാർ ഇടിച്ച് മത്സ്യവിൽപ്പനക്കാരൻ മരിച്ചു. വയലാർ കൊല്ലപ്പള്ളി അമ്പലത്തറ സന്തോഷ് (52) ആണ് മരിച്ചത്. ചേർത്തല–അരൂക്കുറ്റി റോഡിൽ ചേർത്തല പൂത്തോട്ട പാലത്തിനു സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. മത്സ്യ വിൽപ്പന കഴിഞ്ഞു നിൽക്കുമ്പോൾ നിയന്ത്റണം വിട്ട കാർ റോഡരുകിൽ പാക്ക് ചെയ്തിരുന്ന ടെമ്പോവാനിൽ ഇടിച്ച ശേഷം സന്തോഷിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:സിന്ധു.മക്കൾ: അഭിനവ്,സഞ്ജന.