മാവേലിക്കര: ചട്ടമ്പി സ്വാമി സമാധി ശതാബ്ദി ആചരണസമിതിയുടെ നേതൃത്വത്തിൽ വിദ്യാധിരാജ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരണ സമാപനസമ്മേളനം എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടന്നു. എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം ഡോ.എ.വി.ആനന്ദരാജ് അദ്ധ്യക്ഷനായി. എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചരിത്രഗവേഷകൻ ഡോ.സുരേഷ് മാധവ് ചട്ടമ്പിസ്വാമികളും കേരള സാമൂഹിക പരിഷ്‌കരണവും എന്ന വിഷയം അവതരിപ്പിച്ചു. സമിതി പ്രസിഡന്റ് ഗിരിവനം മോഹനൻ, സെക്രട്ടറി ആർ.പാർത്ഥസാരഥിവർമ്മ, ഡോ.മധു ഇറവങ്കര, ജോർജ് തഴക്കര, കരിമ്പിൻപുഴ മുരളി, പി.എം.മുഹമ്മദ് റജീബ്, കെ.രവി, കെ.സുശീൽകുമാർ മാങ്കാംകുഴി, സന്തോഷ് ഇറവങ്കര, ഡോ.ഷീന, ബിന്ദു ആർ തമ്പി, ഉഷ അനാമിക, കുമാരി നന്ദനശ്രീ നായർ എന്നിവർ സംസാരിച്ചു.