മാവേലിക്കര: രാജാ രവിവർമ്മ കോളജ് ഒഫ് ഫൈൻ ആർട്സിൽ ഓണാട്ടുകര സാഹിതി സംഘടിപ്പിച്ച കുട്ടിവരക്കൂട്ടം ചിത്രകല ക്യാമ്പ് മജീഷ്യൻ സാമ്രാജ് ഉദ്ഘാടനം ചെയ്തു. സംവിധായകൻ ഡോ.മധു ഇറവങ്കര അദ്ധ്യക്ഷനായി. പ്രൊഫ.ടെൻസിംഗ് ജോസഫ്, പ്രൊഫ.മനോജ് വൈലൂർ, ആർട്ടിസ്റ്റ് മോഹനൻ വാസുദേവൻ, ആർട്ടിസ്റ്റ് ഫിലിപ്പ് തര്യൻ, പ്രൊഫ.വി.സി.ജോൺ, സെക്രട്ടറി സോമശേഖരൻ ഉണ്ണിത്താൻ, ട്രഷറർ ജോർജ് തഴക്കര എന്നിവർ സംസാരിച്ചു.