മാവേലിക്കര: നിർമ്മിത ബുദ്ധിയും സാദ്ധ്യതകളും എന്ന വിഷയത്തിൽ ചെട്ടികുളങ്ങര ദേശസേവിനി വായനശാലയിൽ യുവതയുടെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിച്ചു. യുവത രക്ഷാധികാരി റിട്ട.അദ്ധ്യാപകൻ ഡാനിയൽ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. യുവത പ്രസിഡന്റ് എ.വി.അശ്വിൻ അദ്ധ്യക്ഷനായി. റിട്ട.പ്രൊഫ.ഡോ.ആർ.ശിവദാസൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ഡോ.നിഷാദ് അബ്ദുൽകരിം വിഷയാവതരണം നിർവ്വഹിച്ചു. ബി.ആർ.ശ്യാമപ്രസാദ്, പാർവ്വതി സുരേഷ്, ജി.ബാബു, സിന്ധു, രഘുനാഥ്, വി.എസ്.മോഹിനി ചന്ദ്രിക എന്നിവർ സംസാരിച്ചു.