പല്ലന : തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റിയുള്ള തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം സ്ഥലം എം.എൽ.എയായ രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള ജനരോഷം മറയ്ക്കാനാണെന്ന് സി.പി.ഐ തൃക്കുന്നപ്പുഴ,പല്ലന ലോക്കൽ കമ്മറ്റികളുടെ സംയുക്ത യോഗം ആരോപിച്ചു. കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.വി.രാജീവ്, നസീർ ചേലക്കാട്, കെ.സുഗതൻ, എം.കെ റോയി, ഗാന്ധി ബഷീർ, എം. അനു. ജിനദാസൻ, ഷെഫീക്ക് എന്നിവർ സംസാരിച്ചു.