അമ്പലപ്പുഴ: ശാന്തി ഭവനിലെ അന്തേവാസികൾക്ക് തലയിണകളും പുതപ്പുകളും വിതരണം ചെയ്തു. പ്രമുഖ ഇംഗ്ലീഷ് മരുന്നു ഉത്പാദന കമ്പനിയായ മാൻ കൈൻഡ് ഫാർമ ലിമിറ്റഡാണ് പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്ക് തലയിണകളും ബെഡ്ഷീറ്റും നൽകിയത്. ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. അബ്ദുൽസലാം ഇവയുടെ വിതരണം ഉദ്ഘാടനം നടത്തി, മാൻ കൈൻഡ് ഫാർമയുടെ സ്റ്റേറ്റ് ഹെഡ് എസ്. രാജീവ് , ജീവനക്കാരായ ഒ.എ. ഷൈൻ ,യു.എസ്. രാജേഷ് , അൽത്താഫ് രാജ, മുഹമ്മദ് അൽത്താഫ്, ശാന്തി ഭവൻ ഡോ. സൂര്യകാന്ത്, നേഴ്സുമാരായ അമ്പിളി റാവു, ജമീല ഷമീർ, അജിതാ വിനോദ്, മാനേജർ എ. ഷമീർ, തുടങ്ങിയവർ പങ്കെടുത്തു. ജോസുകുട്ടി സ്വാഗതവും , ബ്രദർ മാത്യു ആൽബിൻ നന്ദിയും പറഞ്ഞു. അന്തേവാസികൾക്ക് വൈകുന്നേരം ചായ സൽക്കാരവും നടത്തിയാണ് സംഘം മടങ്ങിയത്.