fgfg

പറയകാട്: ബസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ നായില്ലത്ത് കോളനിയിൽ രവിയാണ് (73) മരിച്ചത്.കഴിഞ്ഞ മാസം എട്ടിന് രാവിലെ 10ന് തുറവൂർ ബസ് സ്‌റ്റോപ്പിലായിരുന്നു അപകടം. തൃപ്പൂണിത്തുറയിലുളള മകളുടെ വീട്ടിലേക്ക് പോകാൻ പ്രൈവറ്റ് ബസിൽ കയറുമ്പോൾ വീഴുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ വെളളിയാഴ്ച വൈകുന്നേരം 5.30നു മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തിരുമലഭാഗം ടി.ഡി ശ്മശാനത്തിൽ. ഭാര്യ:ഗിരിജ. മക്കൾ: രാജീവ്,രജനി,പരേതനായ രാജേഷ്. മരുമക്കൾ:ഗോപി,മഞ്ജു.