കരുമാല്ലൂർ: പ്രമുഖ മജീഷ്യൻ മനക്കപ്പടി മാനവീയം വീട്ടിൽ എഴുപുന്ന ഗോപിനാഥ് (71)നിര്യാതനായി. സി.പി.എം കരുമാല്ലൂർ ലോക്കൽ കമ്മിറ്റിയംഗമാണ്. പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം കളമശേരി മുൻ ഏരിയ സെക്രട്ടറി, കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻനിര പ്രവർത്തകനായിരുന്നു. നേത്രങ്ങൾ ദാനം ചെയ്തു. മൃതദേഹം ഇന്ന് പകൽ മൂന്നിന് കളമശേരി മെഡിക്കൽ കോളേജിന് കൈമാറും. ഭാര്യ: ഇന്ദിര. മക്കൾ: പ്രേംകുമാർ (ഹെഡ് അക്കൗണ്ടന്റ്, ആർ.ടി ഓഫീസ്, അങ്കമാലി), പ്രീതി. മരുമക്കൾ: രജുല, ഷാജികുമാർ.