s

ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്കും, രക്ഷകർത്താക്കൾക്കുമായി സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ 21ന് ആലപ്പുഴ ഗവ മുഹമ്മദൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌ക്കൂളിൽ നടത്തും. കരിയർ ഗുരു പ്രൊഫ.പി.ആർ.വെങ്കിട്ടരാമൻ നേതൃത്വം നൽകും. ജില്ലാ കളക്ടർ അലക്‌സ് വർഗീസ് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച് വിജയം കൈവരിച്ച വിദ്യാർത്ഥികളെ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി ആദരിക്കും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് സെമിനാറിൽ പ്രവേശനം. വിവരങ്ങൾക്ക് 8891010637.