പൂച്ചാക്കൽ: സഹോദരിമാരായ ശിവനന്ദന പ്ലസ് ടു വിനും ശിവദർശന എസ്.എസ്.എൽ.സിക്കും ഫുൾ എ പ്ലസ് നേടി നാടിന് അഭിമാനമായി. പൂച്ചാക്കൽ അപ്പോഴത്ത് വീട്ടിൽ പ്രദീപ് - വിജി ദമ്പതികളുടെ മക്കളാണ്. ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥിനികളാണ്. ശിവനന്ദന എസ്.എസ്.എൽ.സിക്കും ഫുൾ എ പ്ലസ് നേടിയിരുന്നു.