ചാരുംമൂട് : ജെ.ഉദയൻ രചിച്ച രണ്ട് കവിതാസമാഹാരങ്ങളുടെ പ്രകാശനം ഞായറാഴ്ച വൈകിട്ട് 3.30ന് പേരൂർകാരാണ്മ എസ്.എൻ.ഡി.പി ഹാളിൽ നടക്കും. സമ്മേളനം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്യും.യുവകലാസാഹിതി ചാരുംമൂട് മണ്ഡലം സെക്രട്ടറി റജി പണിക്കർ അധ്യക്ഷത വഹിക്കും. കഥാകാരൻ വിശ്വൻ പടനിലം സംവിധായകൻ നൂറനാട് രാമചന്ദ്രനും, കോഴിക്കോട് സർവകലാശാല മുൻ പ്രൊ. വൈസ് ചാൻസലർ ഡോ.സി. ഗോപിനാഥൻപിള്ള, പന്തളം എൻ.എസ് കോളജ് റിട്ട. അസോസിയേറ്റ് പ്രൊഫസർ പ്രസന്നകുമാറിനും പുസ്തകം നൽകി പ്രകാശനം നിർവഹിക്കും.