ആലപ്പുഴ: കേരള സർക്കാരിന്റെ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ചെറിയ കലവൂരിൽ കേന്ദ്ര ഗവണ്മെന്റ് സർട്ടിഫിക്കറ്റോടെ കോഡിംഗ് കോഴ്സ് ആരംഭിക്കും.
ഡിസൈൻ തിങ്കിംഗ്, ലോജിക്കൽ തിങ്കിംഗ്, പ്രോഗ്രാമിംഗ്, കമ്മ്യൂണിറ്റി ലിങ്കിംഗ്, ഡിസൈൻസ് ഓഫ് സോഫ്ട് വെയർ, പ്രൊജക്ട് ഡെവലപ്‌മെന്റ് തുടങ്ങിയ കഴിവുകൾക്ക് ഊന്നൽ നൽകുന്നതാണ് ക്ലാസ്സുകൾ. അടിസ്ഥാന യോഗ്യത: പ്ലസ് ടു. ഒരു മാസമാണ് കോഴ്സിന്റെ ദൈർഘ്യം. കൂടുതൽ വിവരങ്ങൾക്ക്: 9495999680, 6282095334, 8078069622.