s

ആലപ്പുഴ: കരുനാഗപ്പള്ളി തഴവ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ സംസ്‌കൃതം, അറബി, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, മലയാളം, സോഷ്യോളജി, കൊമേഴ്സ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കും. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ 21ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ കോളേജ് ഓഫീസിൽ എത്തിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0476 2864010, 9188900167.