ചാരുംമൂട് : താമരക്കുളം ചത്തിയറ വി.വി.എച്ച്.എസ്.എസ് ലെ പൂർവ്വ വിദ്യാർത്ഥിയും ബി.എസ്.എഫ് ജവാനുമായിരുന്ന കെ.രാജൻ വീരമൃത്യു വരിച്ചതിൻ്റെ 23-ാമത് വാർഷിക ദിനാചരണം നടന്നു. സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ബി.സ്.എഫ് മലയാളി അസോസിയൻ ആലപ്പുഴ, ജി.എൻ.എ ആലപ്പുഴ, താമരക്കുളം സൈനിക കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ചടങ്ങുകൾ. അനുസ്മരണ സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് എ. സലാം അധ്യക്ഷനായി. സ്കൂൾ മാനേജർ കെ.എൻ.ഗോപാലകൃഷ്ണൻ ആമുഖ പ്രസംഗവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ധീരജവാൻ അനുസ്മരണവും നടത്തി.ഐ.ടി.ബി.പി നൂറനാട് ബറ്റാലിയൻ ഇൻസ്പെക്ടർ (സി.എം) ആർ.സി.ശ്രീകുമാർ മുഖ്യാതിഥിയായി. ബി.എസ്.എഫ് മലയാളി അസോസിയേഷൻ രക്ഷാധികാരി സുരേഷ് കുമാർ,സർവ്വീസ് പാനൽ പ്രസിഡന്റ് രാമചന്ദ്രൻ എന്നിവർ ചേർന്ന് ധീരജവാൻ്റെ ഭാര്യ കൃഷ്ണകുമാരിയെ ആദരിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം ശാന്തി സുഭാഷ് , പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ദീപ, പഞ്ചായത്തംഗം എസ്. ശ്രീജ, പ്രിൻസിപ്പഥ കെ.എൻ.അശോക് കുമാർ, പി.റ്റി.എ പ്രസിഡന്റ് എസ്.ഹരികുമാർ, സംഘടന സെക്രട്ടറി എസ്. ജമാൽ, സൈനിക കൂട്ടായ്മ പ്രതിനിധികളായ സന്തോഷ്, വി.സുരേഷ്, വി.ചന്ദ്രൻ പിള്ള, ആർ.രാജീവ് മുട്ടം, എൻ.ശശികുമാർ, കെ.രാജൻ പിള്ള, റിട്ട. ക്യാപ്റ്റൻ കെ.അജിത് കുമാർ, സീതാലക്ഷമി എന്നിവർ സംസാരിച്ചു.