s

ആലപ്പുഴ: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുൻകരുതൽ വേണമെന്ന് ചേർത്തല ഡിവൈ.എസ്.പി എസ്.ഷാജി പറഞ്ഞു. മുഹമ്മ പഞ്ചായത്ത് 12​ാം വാർഡിൽ സ്ത്രീ സുരക്ഷയുടെ ഭാഗമായി കുടുംബശ്രീയും ജനമൈത്രി പൊലീസും ചേർന്ന് നടത്തിയ സ്വയം രക്ഷാ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തംഗം ലതീഷ് ബി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.എസ്.സുലേഖ പ്രസാദിന്റ നേതൃത്വത്തിൽ ദീപ, പ്രീത, ആശ, ജ്യോതി എന്നീ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് രണ്ടു ദിവസമായി നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നത്. എ.ഡി.എസ് സെക്രട്ടറി ഷീല ഷാജി സ്വാഗതവും, പ്രസിഡന്റ് സുബിത നസീർ നന്ദിയും പറഞ്ഞു.