എരമല്ലൂർ: എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഭാരത് അരിവിതരണം ചെയ്തു.
എരമല്ലൂർ ജംഗ്ഷനിലെത്തിയ വാഹനത്തിൽ നിന്ന് 10 കിലോകിറ്റിന് 290 രൂപ നിരക്കിൽ അരിവാങ്ങാൻ ധാരാളംപേർ എത്തിയിരുന്നു. ബി.ജെ.പി എഴുപുന്ന പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ബി.അനിൽകുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബി.ജെ.പി മണ്ഡലം സെക്രട്ടറി ജയചിത്ര, മഹിളാമോർച്ച പ്രസിഡന്റ് ബീന കൈലാസൻ, എസ്.സി മോർച്ച മണ്ഡലം സെക്രട്ടറി ഉദയചന്ദ്രൻ, പി.കെ.ഉത്തമൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ.പ്രവീൺ,വിനിജരാജൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ വിതരണത്തിന് നേതൃത്വം നൽകി.