ചേർത്തല: സംസ്‌കാരയുടെ രജത ജൂബിലിയാഘോഷം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗീത തുറവൂർ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ മുഖ്യപ്രഭാഷണം നടത്തി. ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യാതിഥിയായിരുന്നു. മുനിസിപ്പൽ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,എ.അജി,അലിയാർ മാക്കിയിൽ,ചേർത്തല രാജൻ,ടി.വി.ഹരികുമാർ,ലീന രാജു,കെ.കെ.ജഗദീശൻ,ബാലചന്ദ്രൻ പാണവള്ളി, ജോസഫ് മാരാരിക്കുളം,ബേബി തോമസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി വെട്ടക്കൽ മജീദ് സ്വാഗതവും പ്രദീപ് കൊട്ടാരം നന്ദിയും പറഞ്ഞു. തുടർന്ന് കാവ്യ കഥ സംഗമവും നടന്നു.