കായംകുളം: എരുവ നളന്ദ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഇരുപതാമത് അവധിക്കാല ക്യാമ്പ് കുസൃതിക്കൊട്ടാരം 16 മുതൽ 18 വരെ നളന്ദയുടെ ഓഫിസിന് സമീപം നടക്കും.

ശിശുക്ഷേമ സമിതി ജില്ലാ ചെയർപേഴ്സൺ അഡ്വ.ജി.വസന്തകുമാരി ഉദ്ഘാടനം ചെയ്യും. പാട്ടു പാടാം കൂട്ടുകൂടാം, ഉണരാം ഉയരാം ഒന്നാകാം, വരയും കളിയും,കാവ്യസല്ലാപം, പഠനയാത്ര എന്നിവ ക്യാമ്പിൽ നടക്കും.ജി. ഉത്തരക്കുട്ടൻ,ബിജു മാവേലിക്കര, ആർട്ടിസ്റ്റ് സുരേഷ് കായംകുളം, എസ്.എസ്. ബിജു എന്നിവർ വിവിധ വിഷയങ്ങളിലായി ക്ലാസുകൾ നയിക്കും.

18 ന് സമാപനസമ്മേളനം പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.ഉഷ ഉദ്ഘാടനം ചെയ്യും.ഫോൺ: 9895981501.