തുറവൂർ: പള്ളിത്തോട് ഹേലാപുരം ഭദ്രകാളിദേവീ ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 11ന് നടക്കും. മാതാ അമൃതാനന്ദമയിയുടെ ശിഷ്യൻ സ്വാമി വേദാമൃതാനന്ദപുരി ശിലാന്യാസം നിർവഹിക്കും. ചടങ്ങിനെത്തുന്ന സ്വാമിയെ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ പൂർണ കുംഭം നൽകി ക്ഷേത്രത്തിലേക്കാനയിക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പുല്ലയിൽ ഇല്ലം മുരളീധരൻ നമ്പൂതിരി, മേൽശാന്തി പുണർതം വിലാസചന്ദ്രൻ എന്നിവർ മുഖ്യകാർമ്മികരാകും.