മുഹമ്മ: മുഹമ്മ കയർ ഫാക്ടറി തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി ) 29 ാം വാർഷിക സമ്മേളനം എസ്.എൽ പുരം രംഗകലാ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 9 ന് നടക്കും. എ.ഐ. ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. വി.സുശീലൻ,​ വി.കെ. പുരുഷൻ,​ പി.വി.സത്യനേശൻ,​ അഡ്വ.വി.മോഹൻദാസ്,​ സി.പി.മധു,​ കെ.ബി. ബിമൽ റോയ്,​ അഡ്വ. ആർ.ജയസിംഹൻ,​ എൻ.എസ്.ശിവപ്രസാദ്,​ ആർ.ജയൻ, എസ്. പ്രകാശൻ,​ അഡ്വ.എൻ. പി. കമലാധരൻ,​ എം. ഡി.സുധാകരൻ എന്നിവർ പങ്കെടുക്കും.