sthalam-kayyeri

മാന്നാർ: സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈയേറി മുള്ളുവേലി മാറ്റി സ്ഥാപിച്ചതായി പരാതി. എണ്ണയ്ക്കാട് ശ്രീരാഗം വീട്ടിൽ സതി പിള്ള ഇത് സംബന്ധിച്ച് മാന്നാർ പൊലീസിൽ പരാതി നൽകി.

സതി പിള്ളയുടെ ഭർത്താവ് ശങ്കരനാരായണ പിള്ളയുടെ പേരിൽ മാന്നാർ കുരട്ടിക്കാട്ടിലുള്ള വസ്തുവിലാണ് കൈയേറ്റം. ശങ്കരനാരായണ പിള്ള ഒരു വർഷം മുമ്പ് മരിച്ചു പോയി. മക്കൾ രണ്ടുപേരും ബംഗളൂരുവിലാണ് . വസ്തുവിന്റെ തെക്ക് ഭാഗം വഴി പി.ഐ.പി. കനാൽ കടന്നു പോകുന്നുണ്ട്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ഒരു സംഘം ആളുകൾ അതിക്രമിച്ചു കയറി മുള്ളുവേലി പിഴുത് മാറ്റി ഒന്നര മീറ്റർ ഉള്ളിലേക്ക് മാറ്റി സ്ഥാപിച്ചതായാണ് പരാതി. തെക്കുഭാഗത്തെ മതിലിനും നാശം വരുത്തി. രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സതി പിള്ള പറയുന്നു. കുരട്ടിക്കാട് അരുൺ ഭവനത്തിൽ പുരുഷൻ, കോട്ടപ്പുറം കോളനിയിൽ ബാബു, ഹരി തുടങ്ങിയവരുടെ പേരിൽ മാന്നാർ പൊലീസ് കേസെടുത്തു.