ചേർത്തല : പ്ളസ്ടുവിന് ഫുൾ എപ്ലസ് നേടിയ അക്ഷര സി.പി, എസ്.എസ്.എൽ.സിക്ക് ഫുൾ എപ്ലസ് നേടിയ ലക്ഷ്മി നന്ദന ഡി.കെ, 9 എപ്ലസ് നേടിയ ദേവാംഗന എസ്.എസ് എന്നിവരെ എസ്.എൻ.ഡി.പി യോഗം 519 -ാം നമ്പർ തൈക്കൽ ശാഖയുടെ നേതൃത്വത്തിൽ വസതിയിലെത്തി അനുമോദിച്ചു. പ്രസിഡന്റ് എം.പി.നമ്പ്യാർ, സെക്രട്ടറി കെ.ജി. ശശിധരൻ, ടി.എം.ഷിജിമോൻ, പി.രമണൻ, എൻ.വി.രഘുവരൻ, ഒ.കെ.ഗോപിനാഥൻ, മോഹനൻ, ബിന്ദു ഗോകുൽദാസ്, രത്നമ്മ, ലക്ഷ്മിക്കുട്ടി എന്നിവർ പങ്കെടുത്തു.