കുട്ടനാട്: കുന്നംങ്കരി ശാഖായോഗം പ്രസിഡന്റ് എം.സോമൻ കൽപ്പനയുടെ നിര്യാണത്തിൽ എസ്.എൻ.ഡി.പിയോഗം കുട്ടനാട് യൂണിയൻ അനുശോചിച്ചു.
ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ വന്നുചേർന്നതെന്ന് യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്തയോഗം അഭിപ്രായപ്പെട്ടു.
യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് പ്ലാത്താനത്ത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, കൺവീനർ സന്തോഷശാന്തി, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ടി.എസ്.പ്രദീപ്കുമാർ, എം.പി.പ്രമോദ്, എ.കെ. ഗോപിദാസ്, അഡ്വ.എസ്.അജേഷ് കുമാർ, പി.ബി.ദിലീപ്, കെ.കെ.പൊന്നപ്പൻ, പോഷക സംഘടന ഭാരവാഹികളായ ഷിനു മോൻ ടി.എസ്, പി.ആർ.രതീഷ്, സ്മിത മനോജ്, സജിനി മോഹനൻ, കമലാ സനൻ,ശാന്തി സജേഷ്, ശാന്തി ബിജു, തങ്കപ്പൻ, എൻ.ഹരിദാസ്, ദർശന, കവിരാജ് അഭിഷേക് ടി.എസ് എന്നിവർ സംസാരിച്ചു.