കുട്ടനാട്: തലവടി പഞ്ചായത്ത് 10ാം വാർഡ് മകരച്ചാലി പാടശേഖരത്തെ വാച്ചാലിൽ മീൻ പിടിക്കാനുപയോഗിക്കുന്ന കൂടിനകത്ത് അകപ്പെട്ട മൂർഖൻ പാമ്പിനെ പിടികൂടി ഫോറസ്റ്റ് വകുപ്പിന് കൈമാറി.നാട്ടുകാരറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ആനിമൽ ട്രെയിനറും സാമൂഹ്യപ്രവർത്തകനുമായ പ്രജീഷ് ചക്കുളമാണ് പാമ്പിനെ കൂട്ടിൽ നിന്ന് രക്ഷിച്ച് റാന്നി ഫോറസ്റ്റ് ഓഫീസർക്ക് കൈമാറിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, ഗ്രാമപഞ്ചായത്തംഗം എൻ.പി.രാജൻ സാമൂഹ്യപ്രവർത്തകരായ മനോജ് ചിറപ്പറമ്പ്, എം.കെ.സജി എന്നിവർ നേതൃത്വം നൽകി.