ആലപ്പുഴ: കടയിലെ ഫ്രിഡ്ജിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 5.45ന് നഗരസഭ പാലസ് വാർഡിൽ കൊട്ടാരം പാലത്തിന് സമീപത്തെ എൻ.എസ്.എസ് കെട്ടിടത്തിലെ പ്രവർത്തിക്കുന്ന പഴയ തിരുമല ദേവസ്വം പറമ്പ് വീട്ടിൽ സിന്ധു വാസുദേവിന്റെ കിടയിലെ ഫ്രിഡ്ജിനാണ് തീപിടിച്ചത്. വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വലിയ ദുരന്തം ഒഴിവായി.ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.എൻ.വേണുഗോപാൽ,സീനിയർ ഫയർ ഓഫീസർ സനൽകുമാർ,ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ സി.കെ.സജേഷ്, പി.ആർ.അനീഷ്, കെ.എസ്.ആന്റണി, വി.വിനീഷ്, ഹോം ഗാർഡ് ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.