ചേർത്തല: എസ്.എസ്.എൽ.സി, പ്ലസ്ടു പഠനത്തിന് ശേഷം ഓരോ വിദ്യാർത്ഥിയും തിരഞ്ഞെടുക്കേണ്ട തുടർ വിദ്യാഭ്യാസം ലക്ഷ്യമിട്ടുകൊണ്ട് ശേഷം എസ്.എൻ.ഡി.പി യോഗം ചേർത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ദിശാബോധ പഠന ക്ലാസ് സംഘടിപ്പിക്കുന്നു. 14ന് രാവിലെ 10ന് ചേർത്തല യൂണിയൻ ഹാളിൽ നടക്കുന്ന ക്ലാസ് ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്യും. ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ അദ്ധ്യക്ഷത വഹിക്കും. ഡയറ്റ് റിട്ട.പ്രിൻസിപ്പൽ ഡോ. സുരേഷ്കുമാർ ക്ലാസ് നയിക്കും. മേഖലാ കമ്മിറ്റി അംഗം ജെ.പി.വിനോദ് സ്വാഗതം പറയും. എസ്.എസ്.എൽ.സി മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരേയുള്ള എല്ലാ വിദ്യാർത്ഥികളും രക്ഷകർത്താക്കളും നിർണായകമായ ക്ലാസിൽ പങ്കെടുക്കണമെന്ന് മേഖല ചെയർമാൻ കെ.പി.നടരാജനും യൂണിയൻ അഡ്മിനിസ്ട്രറ്റർ ടി.അനിയപ്പനും അറിയിച്ചു.