ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നുകാട്ടി പൂച്ചാക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി അരൂക്കുറ്റി ഒമ്പതാം വാർഡ് നദുവത്ത് നഗർ മാളിയേക്കൽ ജിത്തുവിനെ ചേർത്തല പ്രത്യേക അതിവേഗ കോടതി(പോക്‌സോ കോടതി) ജഡ്ജ് കെ.എം.വാണി വെറുതെവിട്ടു. പ്രതിക്കു വേണ്ടി അഭിഭാഷകനായ വി.ബിനീഷ് ഹാജരായി.