arr

അരുർ: ബൈക്ക് യാത്രക്കാരനായ യുവാവിന് കെ.എസ്.ആർ.ടി.സി ബസിനടിനടിയിൽപ്പെട്ട് ദാരുണാന്ത്യം. ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡ് മായിത്തറ തോണ്ടൻവെളി അജിക്കുട്ടൻ - സിന്ധു ദമ്പതികളുടെ മകൻ അഖിൽ (അപ്പു -24) ആണ് മരിച്ചത്. അരൂർ - തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ എരമല്ലൂർ കൊച്ചുവെളിക്കവലയ്ക്ക് സമീപം ഇന്നലെ വൈകിട്ട് 6.35നായിരുന്നു അപകടം. അരൂരിലെ മത്സ്യ സംസ്ക്കരണ കയറ്റുമതി സ്ഥാപനത്തിൽ ജീവനക്കാരനായ അഖിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ, മഴ പെയ്തതിനെ തുടർന്ന് പൂഴിയും ചെളിയും നിറഞ്ഞ റോഡിൽ ബൈക്ക് തെന്നുകയും തൊട്ടുപിന്നിലൂടെ വന്ന തെങ്കാശിയിലേക്കുള്ള കെ. എസ്.ആർ.ടി.സി ബസിനടിയിലേക്ക് അഖിൽ വീഴുകയുമായിരുന്നുവെന്ന് അരൂർ പൊലീസ് പറഞ്ഞു. ബസിന്റെ ചക്രം കയറിയിറങ്ങി അഖിൽ തൽക്ഷണം മരിച്ചു. മൃതദേഹം അരുക്കുറ്റി ഗവ. ആശുപത്രി മോർച്ചറിയിൽ. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. സഹോദരൻ: നിഖിൽ. കഴിഞ്ഞ 6 ന് രാവിലെ കുത്തിയതോട് പാട്ടുകുളങ്ങര ജംഗ്ഷന് തെക്കുവശം ട്രെയിലർ ലോറിയ്ക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരി മരിച്ചിരുന്നു