ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം 1858ാം നമ്പർ ആശാൻ സ്മാരക കണ്ണനാകുഴി ശാഖയിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ 5.30ന് ഗണപതിഹോമം 8ന് നവകം, പഞ്ചഗവ്യം,9ന് കലശാഭിഷേകം. 10ന് ശാഖാ യോഗം പ്രസിഡന്റ് കെ.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്യും. 11ന് സ്വാമി ശിവബോധാനന്ദയുടെ ഗുരു പ്രഭാഷണം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് ഏഴിന് ഗാനമേള.