photo

ആലപ്പുഴ : ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജില്ലയിൽ നിർമ്മിക്കുന്ന ഏറ്റവും വലിയ പാലമായ തോട്ടപ്പള്ളി സ്പിൽവേ ചാനലിലെ പുതിയപാലത്തിന്റെ പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു. ആകെ വേണ്ട 380പൈലുകളിൽ നൂറോളം എണ്ണം പൂർത്തിയായി. നിലവിലെ പാലത്തിന് സമാന്തരമായും ദേശീയ ജലപാതയിലെ പുത്തൻപാലവുമായി ബന്ധിപ്പിച്ചുമാണ് 444 മീറ്റർ നീളത്തിൽ പാലം നിർമ്മിക്കുന്നത്. 40 മുതൽ 50മീറ്റർ വരെ ആഴത്തിലാണ് പൈലുകൾ.

ശക്തമായ ഒഴുക്കും വേലിയേറ്റസാദ്ധ്യതയും കണക്കിലെടുത്താണ് ഇത്. രണ്ടുവർഷം കൊണ്ട് പൈലിംഗ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. . പൊള്ളുന്ന വെയിലിനെ തുടർന്ന് പകൽ സമയത്തേക്കാൾ കൂടുതൽ രാത്രി സമയത്താണ് പൈലിംഗ് ജോലികൾ നടക്കുന്നത്. പുത്തൻപാലത്തിന്റെ ഭാഗത്ത് ദേശീയജലപാതയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മാണം.

റെഗുലേറ്ററിംഗ് സംവിധാനം പുതിയ പാലത്തിലില്ല

1.പുതിയ പാലത്തിൽ റേഗുലേറ്ററിംഗ് സംവിധാനം ഒഴിക്കിയാണ് നിർമ്മാണം എന്ന് ദേശീപാത അധികൃതർ ജലസേചന വകുപ്പിനെ അറിയിച്ചിട്ടുണ്ട്

2.നിലവിലെ പാലം റെഗുലേറ്ററിംഗ് സംവിധാനത്തോടെ തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ സർവീസ് റോഡിൽ നിലനിർത്തും

3.ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ നിർമ്മിക്കുന്ന ഏറ്റവും നീളമേറിയ പാലമാണ് തോട്ടപ്പള്ളിയിലേത്.

തോട്ടപ്പള്ളി പാലം

നീളം: 444 മീ.

വീതി: 17മീ.

പൈലുകൾ

ആകെ: 280

വെള്ളത്തിൽ : 180

പൈലിംഗ് ആഴം: 40 - 50 മീറ്റർ

പൂർത്തികരിച്ചത്: 100ൽ അധികം

പാലത്തിന്റെ ഉയരം (മീറ്ററിൽ)

വടക്കേക്കര : 5

തെക്കേക്കര : 10

പുത്തൻ പാലം : 12.5