അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന ഉറ്റവരും ഉടയവരുമില്ലാത്ത രോഗികളുടെ കാവൽ മാലാഖയായ ഹെഡ് നഴ്സ് ജയാനന്ദയെ ലോക നഴ്സസ് ദിനത്തിൽ ആദരിച്ചു. കൂട്ടിരുപ്പുകാരില്ലാത്ത കിടപ്പുരോഗികൾക്ക് ഭക്ഷണം എത്തിച്ചുകൊടുത്തും സ്നേഹപൂർവം പരിചരിച്ചുമാണ് സിസ്റ്റർ രോഗികളുടെ പ്രിയങ്കരിയായത്. മുഹമ്മ കാവുങ്കൽ സ്വദേശിയായ ജയാനന്ദ സിസ്റ്റർ കഴിഞ്ഞ 24 വർഷമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്നേഹസാന്ത്വനമായുണ്ട്. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അംഗം യു.എം.കബീർ പൊന്നാട അണിയിച്ച് ജയാനന്ദയെ ആദരിച്ചു. നിസാർ വെള്ളാപ്പള്ളി ,രാജേഷ് സഹദേവൻ, കെ.ജി.എൻ.യു ജില്ലാ പ്രസിഡന്റ് ജോസ്മി ജോർജ്, രാധിക, സുജ, സുജിത,മേരി ,ബ്ലസി ,സുനീറ, രസിമോൾ, രജനി, റഹ്മത്ത് ബീബി, ശ്രീദേവി, ഷീജ കുമാരി, ജാസ്മിൻ, ലക്ഷ്മി, രേവതി തുടങ്ങിയവർ പങ്കെടുത്തു.