ആലപ്പുഴ: തുറവൂർ-കുമ്പളം ഭാഗത്തെ തീരദേശ റെയിൽപ്പാതയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് അഡ്വ. എ.എം.ആരിഫ് എം.പി ആവശ്യപ്പെട്ടു. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ മതിപ്പുവില നിർണ്ണയിക്കുന്നതു സംബന്ധിച്ച് അപാകതകൾ സംഭവിച്ചിട്ടുള്ളതിനാൽ സ്ഥലമുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് പരാതികൾ ഉയർന്നിട്ടുണ്ട്. റെയിൽവേ, റവന്യൂ അധികാരികളുടെ സംയുക്ത യോഗം വിളിച്ചുകൂട്ടി സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ പരിഹരിച്ച് സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കണമെന്ന് ജില്ല കളക്ടർക്ക് അയച്ച കത്തിൽ ആരിഫ് ആവശ്യപ്പെട്ടു