s

ആലപ്പുഴ : നെൽവയൽ നീർത്തട സംരക്ഷണ നിയമം കർശനമായി നടപ്പാക്കാൻ ജില്ലാ ഭരണകൂടം ശക്തമായി ഇടപെടണമെന്ന് കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം. യു )സംസ്ഥാന സെക്രട്ടറി ആർ.അനിൽകുമാർ ആവശ്യപ്പെട്ടു. നിയമം ലംഘിച്ച് നികത്തിയ നെൽവയലുകളും നിർത്തടങ്ങളും പൂർവ്വസ്ഥിതിയിലാക്കാൻ കർശന നിർദ്ദേശം കൊടുക്കുകയും സമയബന്ധിതമായി ഇവ നടപ്പിലാക്കിയോ എന്ന് ഉറപ്പ് വരുത്തുകയും വേണമെന്ന് അദ്ദേഹം ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഭൂമി നികത്തി തരംമാറ്റി കൊടുക്കുന്നതിന് പ്രത്യേക മാഫിയ സംഘം ജില്ലയിൽ പ്രവർത്തിക്കുന്നെന്ന വിവരം ആശങ്ക ഉളവാക്കുന്നതാണന്നും അദ്ദേഹം പറഞ്ഞു.