s

ആലപ്പുഴ : അപ്പർ കുട്ടനാട്ടിലെ പുഞ്ചകൃഷിയുടെ നെല്ല് സംഭരണം അട്ടിമറിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നതായി കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ ആരോപിച്ചു. വേനൽ മഴ എത്തുമെന്ന് കാലേകൂട്ടി മനസ്സിലാക്കി സംഭരണം യുദ്ധകാലാടിസ്ഥാനത്തിൽ വേഗത്തിലാക്കാൻ പാഡി ഓഫീസും മില്ലുടമകളും തയ്യാറാകേണ്ടതായിരുന്നു. സംഭരണം താമസിപ്പിച്ച് തർക്കങ്ങൾ ഉണ്ടാക്കി അമിതമായ കിഴിവ് വാങ്ങിച്ചു സംഭരണം നടത്താൻ മില്ലുടമകളും ഏജന്റുരും നടത്തിയ ശ്രമങ്ങൾക്ക് ആരൊക്കെയോ ഒത്താശ ചെയ്തു കൊടുക്കുന്നുണ്ട്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന് കൃഷിമന്ത്രിക്ക് അയച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടു