ചാരുംമൂട് : രാത്രിയിൽ കാറിൽ വന്ന വിമുക്തഭടനേയും മകനേയും ടൂറിസ്റ്റ് ബസ് ഉടമയും ജോലിക്കാരും ചേർന്ന് മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകം. വധശ്രമത്തിന് കേസെടുത്ത് പ്രതികളെ ഉടൻ അറസ്റ്റ് ചെ
യ്യണമെന്ന് കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് താമരക്കുളം പ്രൈമറി യൂണിറ്റ്, സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് വെനീസ് ചാരിറ്റബിൾ സൊസൈറ്റി ആലപ്പുഴ എന്നീ സംഘടനകൾ ആവശ്യപ്പെട്ടു. 9 വയസുള്ള മകനുമൊത്ത് വരുമ്പോൾ കൊച്ചാലുംമൂട്ടിൽ വച്ചാണ് താമരക്കുളം മേക്കുംമുറി മുണ്ടയ്ക്കോട്ടു വിളയിൽ ശ്രീജേഷ് കുമാറിനെ (40) ടൂറിസ്റ്റ് ബസ് ഉടമയും സംഘവും മർദ്ദിച്ചത്. കുട്ടി കരഞ്ഞു പറഞ്ഞിട്ടും ശ്രീജേഷിനെ കാറിൽ നിന്ന് പുറത്തിറക്കി മർദ്ദിച്ച് അവശനാക്കി. കാറിലിട്ട് കത്തിക്കുമെന്ന ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് എക്സ് സർവ്വീസ് ലീഗ് താമരക്കുളം പ്രൈമറി യൂണിറ്റ് പ്രസിഡന്റ് പി.എൻ. അച്ചുതൻപിള്ള, സെക്രട്ടറി പി.വേലായുധൻ നായർ സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് വെനീസ് ചാരിറ്റബിൾ സൊസൈറ്റി ആലപ്പുഴ പ്രസിഡന്റ് മനോജ് കരിമുളയ്ക്കൽ, സെക്രട്ടറി സൗമേഷ്
കാവാലം, ട്രഷറർ ദയാനന്ദ് നടുവട്ടം എന്നിവർ ആവശ്യപ്പെട്ടു.