ആലപ്പുഴ: എക്സൈസ് ഇന്റലിജൻസും ചേർത്തല എക്‌സൈസ്‌ സർക്കിൾ സംഘവും ചേർന്ന് അർത്തുങ്കൽ ഭാഗത്ത് നടത്തിയ സംയുക്ത പരിശോധനയിൽ 20 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. അർത്തുങ്കൽ പഴമ്പാശേരി വീട്ടിൽ ജോൺ ജോസിനെ അറസ്റ്റ് ചെയ്തു. ചേർത്തല സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ടി.ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് അസി. എക്സൈസ് ഇൻസ്പെക്ടർ റോയി ജേക്കബ്, ചേർത്തല എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവന്റീവ് ഓഫീസർ പി.അനിലാൽ,സിവിൽ എകസൈസ് ഓഫീസർമാരായ ജോൺസൺ ജേക്കബ്, മോബി വർഗീസ്, സാജൻ ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ, എക്സൈസ് ഡ്രൈവർ രജിത് കുമാർ എന്നിവർ പങ്കെടുത്തു.