ചാരുംമൂട്. ചുനക്കര ഗ്രാമപഞ്ചായത്ത് 6,7 താമരക്കുളം പഞ്ചായത്ത് 4,5 നൂറനാട് പഞ്ചായത്ത് 10 എന്നീ വാർഡുകളിലെ താമസക്കാരായ കുട്ടികളിൽ 2023-24-ലെ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചവർക്ക് ചാരുംമൂട് ഷെരീഫ് ഫൗണ്ടേഷന്റെ വാലുപറമ്പിൽ നാഗൂർ റാവുത്തർ - കുഞ്ഞു മുത്ത് സ്മാരക മെറിറ്റ് അവാർഡിനായി അപേക്ഷിക്കാം. മാർക്ക് ലിസ്റ്റിന്റെ ശരിപ്പകർപ്പ് , പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം മേയ്‌ 31ന് മുമ്പായി അപേക്ഷകൾ എൻ.ഷെരീഫ്, ചെയർമാൻ, ഷെരീഫ് ഫൗണ്ടേഷൻ, ചാരുംമൂട് എന്ന വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക് : 9847221975