sc

മുഹമ്മ: കയർ മേഖലയിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം വേണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാനപ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കയർ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ താത്പര്യത്തിന് മുകളിലല്ല മറ്റ് താത്പര്യങ്ങൾ. സർക്കാരിന്റെയും മുതലാളിമാരുടെയും താത്പര്യങ്ങൾക്ക് ഉപരിയാണ് തൊഴിലാളികളുടെ താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മ കയർ ഫാക്ടറി തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് അഡ്വ.എൻ.പി.കമലാധരൻ അദ്ധ്യക്ഷത വഹിച്ചു. കയർ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.വി.സത്യനേശൻ, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ.വി.മോഹനദാസ്, ജില്ലാസെക്രട്ടറി ഡി.പി.മധു, എൻ. എസ്. ശിവപ്രസാദ്, അഡ്വ.ആർ.ജയസിംഹൻ, ജയൻ ചേർത്തല, കെ.ബി ബിമൽ റോയ്, എം. ഡി. സുധാകരൻ, കെ.ബി. ഷാജഹാൻ എന്നിവർ സംസാരിച്ചു. വി.സുശീലൻ പതാക ഉയർത്തി.