കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ ശാരദോത്സവത്തിലെ 3873 ാം നമ്പർ ശാഖാതല മത്സരങ്ങൾ യൂണിയൻ കൗൺസിലർ ഉമേഷ് കോപ്പാറ ഉദ്ഘാടനം ചെയ്തു . ശാഖ പ്രസിഡന്റ് എൻ.എസ്.കുഞ്ഞുമോൻ അദ്ധ്യക്ഷനായി.
യൂണിയൻ വനിതാസംഘം കൗൺസിലർ ധന്യ അശോകൻ, വൈസ് പ്രസിഡന്റ് തിരുമേനി, വനിതാസംഘം വൈസ് പ്രസിഡന്റ് സിന്ധു ഷാജി, യുത്ത് മൂവ്മെന്റ് സെക്രട്ടറി ആതിര സത്യൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ബാബു പാലക്കളം സ്വാഗതവും ശാഖ മാനേജിംഗ് കമ്മറ്റി അംഗം മഹേശ്വരൻ നന്ദിയും പറഞ്ഞു