photo

ആലപ്പുഴ : നേപ്പാളിൽ നടക്കുന്ന ഏഷ്യൻ സോഫ്റ്റ്‌ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കായംകുളം എം.എസ്.എം കോളേജ് വിദ്യാർത്ഥിനി ഇന്ത്യൻ ടീമിൽ ഇടം പിടിച്ചു. സെലക്ഷൻ നേടിയ കായംകുളം എം.എസ്.എം കോളേജ് പോസ്റ്റ്‌ ഗ്രാജുവേഷൻ സ്റ്റുഡന്റ് ഷഹനാസ് ശിഹാബ് 13 മുതൽ 17 വരെ നേപ്പാളിൽ നടക്കുന്ന ഏഷ്യൻ സോഫ്റ്റ്‌ ബേസ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാൻ യാത്ര തിരിച്ചു. ദുബായിൽ വർഷങ്ങളായി ജോലി നോക്കുന്ന കായംകുളം സ്വദേശി ശിഹാബിന്റെ മകളാണ്. മാതാവ് : ജലീല. സഹോദരൻ: ആഖിൽ ശിഹാബ്.