photo

ആലപ്പുഴ: അന്തർദേശീയ നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി റാലിനടന്നു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിന്ന് ആരംഭിച്ച റാലി ജനറൽ ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് കെ.കെ. ജയ ഫ്ളാഗ് ഓഫ് ചെയ്തു. നഗരം ചുറ്റി വഴിച്ചേരി സെന്റ് ജോർജ്ജ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. സമാപന സമ്മേളനം എ.ഡി.എം എസ്.സന്തോഷ് ഉദ്ഘാടനം ചെയ്തു. ആർദ്രം നോഡൽ ഓഫീസർ ഡോ. ടി.ബിനോയ് അദ്ധ്യക്ഷത വഹിച്ചു. സേവന രംഗത്ത് കഴിവ് തെളിയിച്ചവർക്കുള്ള അവാർഡുകൾ എ.ഡി.എം വിതരണം ചെയ്തു. ഗവ.കോളേജ് ഒഫ് നഴ്‌സിംഗ് പ്രിൻസിപ്പാൾ ഡോ.എ.ടി.സുലേഖ, ചീഫ് നഴ്‌സിംഗ് ഓഫീസർ എം.എ.ബിന്ദു, നിഷ ടി.മാത്യു, ഡോ. സാബു സുഗതൻ, പ്രൊഫ.റൂബി ജോൺ, എസ്.ജയശ്രീ, എൽ.ദീപ, ജോസ് മി ജോർജ്ജ്, എൽ.ഷീനാലാൽ എന്നിവർ സംസാരിച്ചു. കലാ-കായിക മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. നഴ്‌സിംഗ് വിദ്യാത്ഥികളുടെ കലാപരിപാടികളും നടന്നു.