ambala

അമ്പലപ്പുഴ:കളിപ്പാട്ടം നിർമ്മാണത്തിൽ ദേശീയ അംഗീകാരവുമായി മാളവിക. മാരാരിക്കുളം വടക്ക് പഞ്ചായത്ത് കോനാട്ട് വീട്ടിൽ സൈജു -ശശികല ദമ്പതികളുടെ മകൾ മാളവികക്കാണ് ദേശീയ അംഗീകാരം ലഭിച്ചത്. കണിച്ചുകുളങ്ങര ഗവ.ഗേൾസ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസും കരസ്ഥമാക്കി.കളിപ്പാട്ട നിർമ്മാണത്തിന് സബ് ജില്ലാ, ജില്ലാ, സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും ജനുവരിയിൽ ഡൽഹിയിൽ നടന്ന നാഷണൽ ലവൽ മത്സരത്തിൽ എ ഗ്രേഡും ലഭിച്ചു.കാർപ്പന്ററായ പിതാവാണ് മാളവികളുടെ ഗുരു.ഏക സഹോദരൻ കാളിദാസൻ പ്ലസ് ടു വിദ്യാർത്ഥിയാണ്.