മാന്നാർ: കുട്ടംപേരൂർ ചണ്ണയിൽക്കാവ് ശ്രീഭദ്രാഭഗവതി നാഗരാജക്ഷേത്രത്തിലെ കാവിൽ നൂറും പാലും നാളെ
രാവിലെ 10ന് ക്ഷേത്ര തന്ത്രി കൂടൽമന വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലും സർപ്പക്കളം എഴുത്തുംപാട്ടും, സർപ്പംതുള്ളലും രാത്രി 8ന് പുള്ളുവ ആചാര്യൻ പന്മന അരവിന്ദാക്ഷന്റെ കാർമ്മികത്വത്തിലും നടക്കും. രാവിലെ മഹാഗണപതി ഹോമവും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും.