അമ്പലപ്പുഴ: പാലുകാച്ച് വീട്ടിലുണ്ടായ സംഘർഷത്തിൽ 7 പേർക്ക് പരിക്കേറ്റു. പറവൂർ ഐ.എം.എസിന് സമീപത്തെ വീട്ടിൽ ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടിയത്. പറവൂർ കൊച്ചിക്കാരൻ വീട്ടിൽ റിജോ (27), അർത്തുങ്കൽ അച്ചനാട്ടുവീട്ടിൽ സന്തോഷ് (50), വണ്ടാനം തുണ്ടിൽ പറമ്പിൽ വീട്ടിൽ അനീഷ് (36), പുന്നപ്ര പള്ളിപ്പറമ്പ് വീട്ടിൽ വൈശാഖ് (33), ഉണ്ണി (25), ജിൻസൺ, ഉല്ലാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷ കാരണം വ്യക്തമല്ല. പുന്നപ്ര പൊലീസ് കേസെടുത്തു.